മിനസോട്ടയിലെ ജില്ലാ ജഡ്ജിയായി ഗവർണർ വീണ അയ്യരെ നിയമിച്ചു

By: 600084 On: May 17, 2024, 3:54 PM

പി പി ചെറിയാൻ, ഡാളസ് 

മിനസോട്ട: മിനസോട്ടയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോടതി ജഡ്ജിമാരായി വീണ അയ്യരെയും ജെന്നിഫർ വെർദേജയെയും നിയമിച്ചതായി ഗവർണർ ടിം വാൾസ് പ്രഖ്യാപിച്ചു.

“വീണാ അയ്യരെ റാംസെ കൗണ്ടി ബെഞ്ചിലേക്ക് നിയമിച്ചതിൽ ഞാൻ അഭിമാനിക്കുന്നു,” ഗവർണർ വാൾസ് പ്രസ്താവനയിൽ പറഞ്ഞു. "വീണായുടെ  വൈവിധ്യമാർന്ന പരിശീലന പശ്ചാത്തലവും നമ്മുടെ നീതിന്യായ വ്യവസ്ഥ അത് സേവിക്കുന്ന പല സമൂഹങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ധാരണയും അവർ ന്യായവും സമതുലിതവുമായ ഒരു ജഡ്ജിയായിരിക്കുമെന്ന ആത്മവിശ്വാസം നൽകുന്നു." മിനസോട്ടയിലെ ഇമിഗ്രൻ്റ് ലോ സെൻ്ററിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വീണ അയ്യർ. അവർ മുമ്പ് നിലാൻ ജോൺസൺ ലൂയിസിൽ ഷെയർഹോൾഡറും ലീഗൽ എയ്ഡ് ചിക്കാഗോയിൽ ഈക്വൽ ജസ്റ്റിസ് വർക്ക്സ് ഫെല്ലോയുമായിരുന്നു.

മിനസോട്ട അപ്പീൽ കോടതിയിലെ ബഹുമാനപ്പെട്ട നതാലി ഹഡ്‌സൺ, നാലാമത്തെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ സൂസൻ ബർക്ക്, ഇല്ലിനോയിസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിനുള്ള യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയിൽ മാത്യു കെന്നല്ലി എന്നിവരുടെ നിയമ ക്ലർക്ക് കൂടിയായിരുന്നു അയ്യർ.

മിനസോട്ട ഏഷ്യൻ പസഫിക് അമേരിക്കൻ ബാർ അസോസിയേഷൻ,  ഓഗ്‌സ്‌ബർഗ് യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ഓഫ് റീജൻ്റ്‌സിലും മിനിയാപൊളിസ് ഫെഡറൽ റിസർവ് ബാങ്കിൻ്റെ കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡിലും അയ്യർ സേവനമനുഷ്ഠിക്കുന്നു. ബി.എ. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും  ബി.എ.യും ഹാർവാർഡ് ലോ സ്കൂളിൽ നിന്നും ജെ.ഡി.ബിരുദവും നേടിയിട്ടുമുണ്ട്.