മോണ്‍ട്രിയലില്‍ 15 വയസ്സുകാരിയെ കാണാതായ സംഭവം: തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചത് പിതാവ് 

By: 600002 On: May 17, 2024, 3:37 PM

 


മോണ്‍ട്രിയലില്‍ 15 വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ അവളുടെ പിതാവ് തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്നും ബന്ധുവീട്ടില്‍ പാര്‍പ്പിച്ചതായും പോലീസ് പറഞ്ഞു. ട്രാപ്പ് വാതിലിന് താഴെയുള്ള ഇരുണ്ടതും പൊടി നിറഞ്ഞതുമായ ക്രോള്‍ സ്‌പേസില്‍ പെണ്‍കുട്ടിയെ ഒളിപ്പിച്ചു. പെണ്‍കുട്ടി ഓട്ടിസം ബാധിതയായിരുന്നു. 15 വയസ്സുകാരിയാണെങ്കിലും എട്ട് വയസ്സുകാരിയുടെ മാനസിക പ്രായമാണുള്ളത്. പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 75,000 ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പിതാവ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ഒളിപ്പിക്കാന്‍ സഹായിച്ച സ്ത്രീ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് പിതാവിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ബുധനാഴ്ച ശിക്ഷാവിധിക്കായി നിശ്ചയിച്ചിരുന്നെങ്കിലും മോണ്‍ട്രിയല്‍ കോടതിയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെച്ചു. 

തന്റെ മകളെ തട്ടിക്കൊണ്ടുപോയ ഭര്‍ത്താവിന് കഠിനമായ ശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു.