സസ്‌ക്കാച്ചെവനില്‍ ആര്‍സിഎംപി ഉദ്യോഗസ്ഥനായി വേഷമിട്ട് തട്ടിപ്പ്: മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: May 17, 2024, 2:38 PM

 


ആര്‍സിഎംപി ഓഫീസറായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സസ്‌ക്കാച്ചെവന്‍ ആര്‍സിഎംപി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ക്രെയ്ക്കില്‍ താമസിക്കുന്ന ഒരാള്‍ക്ക് സ്‌കാം ഫോണ്‍കോള്‍ ലഭിച്ചതായി സസ്‌ക്കാച്ചെവന്‍ ആര്‍സിഎംപി പറഞ്ഞു. 

ഏരിയ കോഡ് 613 ല്‍ ആരംഭിക്കുന്ന കോളാണ് വന്നതെന്ന് പോലീസ് പറയുന്നു. ആര്‍സിഎംപി ആസ്ഥാനത്ത് നിന്നാണ് ഫോണ്‍ കോള്‍ എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പോലീസ് പറഞ്ഞു. വിളിച്ചയാള്‍ താന്‍ ആര്‍സിഎംപി ഉദ്യോഗസ്ഥനാണെന്നും റിസീവര്‍ പര്‍ച്ചേസിനും ഗിഫ്റ്റ് കാര്‍ഡ് അയയ്ക്കാനും ഫോണ്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു. 

ഫോണ്‍ കോള്‍ തട്ടിപ്പാണെന്ന് ആര്‍സിഎംപി സ്ഥിരീകരിച്ചു. ഇത്തരത്തില്‍ ആര്‍ക്കെങ്കിലും ഫോണ്‍കോള്‍ വന്നെങ്കില്‍ ഉടന്‍ കട്ട് ചെയ്യണമെന്നും വ്യക്തിപരമായതോ സാമ്പത്തികപരമായതോ ആയ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും പോലീസ് വ്യക്തമാക്കി.