കൂടുതല്‍ Service Ontario ഔട്ട്‌ലെറ്റുകളെ പ്രൈവറ്റ് റീട്ടെയ്‌ലര്‍മാരിലേക്ക് മാറ്റാന്‍ പദ്ധതിയിട്ട് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: May 17, 2024, 12:24 PM

 

 

കൂടുതല്‍ Service Ontario ഔട്ട്‌ലെറ്റുകളെ തേര്‍ഡ്-പാര്‍ട്ടി പ്രൈവറ്റ് റീട്ടെയ്‌ലര്‍മാരിലേക്ക് മാറ്റുന്നതിന് പദ്ധതിയിട്ട് ഫോര്‍ഡ് സര്‍ക്കാര്‍. Staples Canada യുമായുള്ള ഇടപാടില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ ടെന്‍ഡര്‍ തുറക്കുകയും റീട്ടെയ്‌ലര്‍മാരോട് അപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പബ്ലിക്, ബിസിനസ് സര്‍വീസ് ഡെലിവറി മന്ത്രാലയം സര്‍വീസ് ഒന്റാരിയോയുമായുള്ള ലീസ് മോഡല്‍ റീട്ടെയ്ല്‍ പാര്‍ട്ട്‌നര്‍ഷിപ്പിന് പ്രീ-ക്വാളിഫൈ നേടുന്നതിന് താല്‍പ്പര്യമുള്ള കക്ഷികളെ തേടുന്നതിനുള്ള അഭ്യര്‍ത്ഥന( RFQ)  പുറപ്പെടുവിച്ചു.