ഒറ്റ ക്ലിക്കില്‍ ഉല്‍പ്പന്നങ്ങള്‍ ഇനി വീട്ടുപടിക്കല്‍; കാനഡയില്‍ ഊബര്‍ ഈറ്റ്‌സുമായി സഹകരിക്കാനൊരുങ്ങി കോസ്റ്റ്‌കോ

By: 600002 On: May 17, 2024, 10:37 AM

 

 

ഉല്‍പ്പന്നങ്ങള്‍ അംഗത്വമില്ലാത്തവര്‍ക്കും ലഭ്യമാക്കുന്നതിനായി ഊബര്‍ ഈറ്റ്‌സുമായി സഹകരിക്കാനൊരുങ്ങി കോസ്റ്റ്‌കോ. ഈ മാസം കാനഡയിലുടനീളം ഊബര്‍ ഈറ്റ്‌സില്‍ കോസ്‌റ്റോകോ വിതരണം ആരംഭിക്കും. കോസ്റ്റ്‌കോയില്‍ നിന്നുള്ള ഗാര്‍ഹിക, ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഊബര്‍ ഈറ്റ്‌സ് വഴി ഇനി ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കും. 

കോസ്റ്റ്‌കോ അംഗങ്ങളല്ലാത്തവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. അംഗത്വമുള്ളവരാണെങ്കില്‍ അംഗത്വ നമ്പര്‍ ഉപയോഗിച്ച് ഓര്‍ഡറില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ലാഭിക്കാന്‍ സാധിക്കും. കൂടാതെ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോസ്റ്റ്‌കോ അംഗങ്ങള്‍ക്ക് വാര്‍ഷിക ഊബര്‍ വണ്‍ അംഗത്വം നേടാനാകും. 

2021 ല്‍ ടെക്‌സാസില്‍ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്നാണ് കാനഡയില്‍ പങ്കാളിത്തം ആരംഭിക്കുന്നത്. അമേരിക്ക, മെക്‌സിക്കോ, ജപ്പാന്‍ എന്നിവടങ്ങളിലും കോസ്റ്റ്‌കോ ഊബര്‍ ഈറ്റ്‌സ് സഹകരണം ലക്ഷ്യമിടുന്നുണ്ട്.