കാനഡയില്‍ വാഹനമോഷണം വര്‍ധിക്കുന്നതിനൊപ്പം ഇന്‍ഷുറന്‍ ക്ലെയിമുകളിലും റെക്കോര്‍ഡ് വര്‍ധന: റിപ്പോര്‍ട്ട് 

By: 600002 On: May 17, 2024, 9:43 AM

 

 

കാനഡയിലുടനീളം വാഹനമോഷണങ്ങള്‍ വര്‍ധിച്ചതോടെ ഓട്ടോ തെഫ്റ്റ് ഇന്‍ഷുറന്‍സ് ക്ലെയ്മുകളും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2023 ല്‍ മോഷ്ടിച്ച വാഹനങ്ങള്‍ക്കുള്ള ഓട്ടോ തെഫ്റ്റ് ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ 1.5 ബില്യണ്‍ ഡോളറായി റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ അറിയിച്ചു. 2022 അപേക്ഷിച്ച് 2023 ല്‍ ഇന്‍ഷുറന്‍സ് ക്ലെയ്മുകളില്‍ 19 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഏകദേശം 25 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

2018 നും 2021 നും ഇടയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വാഹന മോഷണ ക്ലെയ്മുകള്‍ 100 കോടി ഡോളറില്‍ കൂടുതലാകുന്നതെന്ന് ഐബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനമോഷണം വര്‍ധിക്കുന്നത് ഡ്രൈവര്‍മാരുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തിലും പ്രതിഫലിക്കുന്നു. വാഹനമോഷണം വര്‍ധിക്കുന്നതനുസരിച്ച് അനുബന്ധ ചെലവുകളും വര്‍ധിക്കുന്നതായി ഏജന്‍സി വ്യക്തമാക്കി.