ബാന്‍ഫ് നാഷണല്‍ പാര്‍ക്ക് ക്യാമ്പ്ഗ്രൗണ്ടില്‍ കൂഗര്‍ മുന്നറിയിപ്പ് 

By: 600002 On: May 16, 2024, 6:25 PM

 

ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ ക്യാമ്പ്ഗ്രൗണ്ടില്‍ കൂഗറിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ടണല്‍ മൗണ്ടെയ്ന്‍ ഏരിയയിലെ എല്ലാ ട്രെയില്‍സ്, ഫെസിലിറ്റികള്‍ ക്യാമ്പ് ഗ്രൗണ്ടുകള്‍ എന്നീ സ്ഥലങ്ങളിലെല്ലാം അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏരിയയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

കൂഗറിനെ കണ്ടാല്‍ ഒരിക്കലും അതിനടുത്തേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, കൂഗറിന്റെ മുന്നില്‍പ്പെട്ടുപോയാല്‍ പിന്തിരിഞ്ഞ് പെട്ടെന്ന് ഓടരുത്, കൂട്ടത്തില്‍ ചെറിയ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ എടുത്ത്പിടിക്കുക, സധൈര്യം കൂഗറിനെ നേരിടാന്‍ തയാറാകുക, 403-762-1470 എന്ന നമ്പറില്‍ ഉടന്‍ ബാന്‍ഫ് എമര്‍ജന്‍സി ഡിസ്പാച്ചിലേക്ക് കൂഗറിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയവ ചെയ്യാന്‍ അധികൃതര്‍ സന്ദര്‍ശകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.