ജോലി ചെയ്യാത്ത മണിക്കൂറുകള്‍ക്ക് വേതനം; ബീസിയില്‍ നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു 

By: 600002 On: May 16, 2024, 11:07 AM

 

 

ബ്രിട്ടീഷ് കൊളംബിയയില്‍ ജോലി ചെയ്യാത്ത മണിക്കൂറുകള്‍ക്ക് 23,000 ഡോളര്‍ വേതനം ലഭിച്ച നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. വിക്ടോറിയയിലെ ബീസി കോളേജ് ഓഫ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കെന്നഡി ബേക്കര്‍ എന്ന നഴ്‌സിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടൈംഷീറ്റുകള്‍ സമര്‍പ്പിക്കുകയും ജോലി ചെയ്യാത്ത മണിക്കൂറുകള്‍ക്ക് 23,262.00 ഡോളര്‍ ശമ്പളം വാങ്ങുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബേക്കറിന്റെ രജിസ്‌ട്രേഷന്‍ ആറ് മാസത്തേക്ക് റദ്ദാക്കിയത്. 

2022 സെപ്റ്റംബറിനും ഡിസംബറിനും ഇടയിലാണ് സംഭവം നടന്നത്. ടൈംഷീറ്റുകളിലെ അംഗീകൃത നഴ്‌സിന്റെ പേരും ഒപ്പും വ്യാജമായി നല്‍കുകയും ചെയ്തതായി കണ്ടെത്തിയെന്ന് ബിസിസിഎന്‍എമ്മിന്റെ സമ്മറി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സസ്‌പെന്‍ഷന് പുറമെ ബേക്കര്‍ പ്രൊഫഷണല്‍ റെസ്‌പോണ്‍സിബിളിറ്റി, അക്കൗണ്ടബിളിറ്റി, എത്തിക്‌സ് എന്നിവയില്‍ റെമഡിയല്‍ കോഴ്‌സുകളും പൂര്‍ത്തിയാക്കണം.