സാല്‍മൊണല്ല ബാക്ടീരിയ സാന്നിധ്യം: ഫ്രിറ്റോ ലേ കാനഡയുടെ രണ്ട് സ്‌നാക്ക്‌സ് തിരിച്ചുവിളിച്ചു 

By: 600002 On: May 16, 2024, 7:31 AM

 

 

സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ഫ്രിറ്റോ ലേ കാനഡ ജനപ്രിയമായ രണ്ട് സ്‌നാക്കസ് തിരിച്ചുവിളിച്ചു. സണ്‍ചിപ്‌സ് ഹാര്‍വെസ്റ്റ് ചെഡ്ഡാര്‍ ഫ്‌ളേവേര്‍ഡ് മള്‍ട്ടിഗ്രെയിന്‍ സ്‌നാക്ക്‌സും മഞ്ചീസ് ഒറിജിനല്‍ സ്‌നാക്ക് മിക്‌സുമാണ് തിരിച്ചുവിളിക്കുന്നത്. ഈ സ്‌നാക്ക്‌സുകളില്‍ ചേര്‍ക്കുന്ന ചേരുവയില്‍ സാല്‍മൊണല്ല ബാക്ടീരിയ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

സാല്‍മൊണല്ല ഭക്ഷണത്തില്‍ കണ്ടെത്തിയില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ ഉല്‍പ്പന്നം വാങ്ങിയവര്‍ എത്രയും പെട്ടെന്ന് നശിപ്പിച്ച് കളയുകയോ തിരികെ നല്‍കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.