സൈബീരിയയിലെ ‘പാതാള കവാടം’ വര്‍ഷാവര്‍ഷം വലുതാകുന്നതായി പഠനം

By: 600007 On: May 16, 2024, 6:41 AM

റഷ്യയിലെ സൈബീരിയ അതിശക്തമായ തണുപ്പ് നിറഞ്ഞ ഒരു പ്രദേശമാണ്. നൂറ്റാണ്ടുകളായി മഞ്ഞിന് അടിയില്‍ കിടക്കുന്ന പ്രദേശം. പക്ഷേ അടുത്തകാലത്തായി പ്രദേശത്തെ മഞ്ഞ് ഉരുക്കം ശക്തമാണ്. മഞ്ഞ് ഉരുകിയ പ്രദേശത്ത് രൂപപ്പെട്ട വലിയ ഗർത്താമാണ് ‘പാതാളത്തിലേക്കുള്ള കവാടം’ (gateway to the underworld). ഈ കവാടം ഓരോ വര്‍ഷം കൂടുമ്പോഴും പ്രതീക്ഷിച്ചതിനെക്കാള്‍ വലുതായി വരുന്നതായി പഠനം. ലോകത്തിലെ കൂറ്റൻ ഗർത്തങ്ങളിലൊന്നായി കരുതുന്ന ഇവിടെ ഓരോ വർഷവും 35 ദശലക്ഷം ക്യുബിക് അടി വീതം വളരുകയാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. സെർബിയയിലെ പെർമാഫ്രോസ്റ്റിൽ (permafrost) സ്ഥിതി ചെയ്യുന്ന വലിയ ഗർത്തം, പ്രദേശത്തെ മഞ്ഞ് ഉരുകുന്നതിന് പിന്നാലെ വികസിക്കുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങളായോ സ്ഥിരമായോ മഞ്ഞിന് അടിയിലോ വെള്ളത്തിന് അടിയിലോ പുതഞ്ഞ് കിടക്കുന്ന പ്രദേശങ്ങളെയാണ് പെർമാഫ്രോസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്.