ട്രക്ക് ബസിലിടിച്ച് 8 പേർ കൊല്ലപ്പെട്ട കേസിൽ ട്രക്ക് ഡ്രൈവറെ ഡിയുഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

By: 600084 On: May 16, 2024, 2:08 AM

പി പി ചെറിയാൻ, ഡാളസ് 

ഡണെലൺ, ഫ്ലാ. - സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച് അപകടത്തിൽപ്പെട്ട പിക്കപ്പ് ട്രക്കിൻ്റെ ഡ്രൈവറെ ഡിയുഐ ചാർജിൽ അറസ്റ്റ് ചെയ്തു. അപകടത്തിൽ എട്ട് പേർ മരിക്കുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ആകെ 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഷെരീഫിൻ്റെ ഓഫീസ് അറിയിച്ചു. യു.എസ്. ഹൈവേ 41-ന് കിഴക്ക് സ്റ്റേറ്റ് റോഡ് 40-ൽ ചൊവ്വാഴ്ച രാവിലെ 6:35-ഓടെയായിരുന്നു  അപകടം.

അപകടസമയത്ത് തണ്ണിമത്തൻ വിളവെടുക്കുകയായിരുന്ന ഡന്നലോണിലെ കാനൺ ഫാമിലേക്ക് 46 കർഷകത്തൊഴിലാളികളെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു സ്കൂൾ ബസ്, ട്രക്കിൻ്റെ ഡ്രൈവർ ബ്രയാൻ ഹോവാർഡ് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അറസ്റ്റിലായതായി ചൊവ്വാഴ്ച, ഫ്ലോറിഡ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് അറിയിച്ചു.