ബ്ലാങ്കറ്റ് റീസോണിംഗിന് കാല്‍ഗറി കൗണ്‍സില്‍ അംഗീകാരം 

By: 600002 On: May 15, 2024, 6:41 PM

 


പതിനഞ്ച് ദിവസത്തെ ചരിത്രപരമായ പബ്ലിക് ഹിയറിംഗിന് ശേഷം ബ്ലാങ്കറ്റ് റീസോണിംഗിന് കാല്‍ഗറി സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ചൊവ്വാഴ്ച കൗണ്‍സില്‍ പ്രമേയം പാസാക്കി. ഇതോടെ നഗരത്തിന്റെ പുനര്‍നിര്‍മാണവുമായി കാല്‍ഗറി മുന്നോട്ടുപോവുകയാണ്. യഥാര്‍ത്ഥ പ്രമേയത്തില്‍ വരുത്തിയ ചില ചെറിയ ഭേദഗതികളോടെ നഗരവ്യാപകമായി പുന: സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തെ അനുകൂലിച്ച് സിറ്റി കൗണ്‍സില്‍ 9-6ന് വോട്ടു ചെയ്തു. 

ബ്ലാങ്കറ്റ് റീസോണിംഗ് പ്രാവര്‍ത്തികമായാല്‍ കാല്‍ഗറിയുടെ ബേസ് സോണിംഗ് മിക്ക കമ്മ്യൂണിറ്റികളിലും സിംഗിള്‍ ഫാമിലി ഹോമുകള്‍ക്കും ഡ്യൂപ്ലെക്‌സുകള്‍ക്കുമൊപ്പം ടൗണ്‍ഹോമുകള്‍ അല്ലെങ്കില്‍ റോ ഹോമുകള്‍ നിര്‍മിക്കാന്‍ അനുവദിക്കും.