പ്രശസ്ത കനേഡിയന്‍ എഴുത്തുകാരിയും നൊബേല്‍ ജേതാവുമായ ആലീസ് മണ്‍റോ അന്തരിച്ചു 

By: 600002 On: May 15, 2024, 11:59 AM

 


പ്രശസ്ത കനേഡിയന്‍ എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലീസ് മണ്‍റോ(92) അന്തരിച്ചു. ഒന്റാരിയോയിലെ കെയര്‍ ഹോമില്‍ കഴിയുകയായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയാണ് ആലീസ് മണ്‍റോ. 

കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് തന്റെ രചനകളിലൂടെ ആലീസ് മണ്‍റോ ലോകത്തിന് പരിചയപ്പെടുത്തിയത്. 2009 ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും നേടി. ആദ്യമായി പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്(1968), ലിവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍( 1971), ഹൂ ഡു യൂ തിങ്ക് യുആര്‍(1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍(1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍( 2006) റ്റൂ മച്ച് ഹാപ്പിനസ്സ്( 2009) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ നൊബേല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് ആലിസ് മണ്‍റോ.