കോസ്റ്റ്‌കോ എക്‌സ്‌ക്ലൂസീവ് ക്ലബില്‍ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം 

By: 600002 On: May 15, 2024, 10:52 AM

 

 

എക്‌സ്‌ക്ലൂസീവ് കോസ്റ്റ്‌കോ ക്ലബില്‍ അംഗത്വമെടുക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് ബിഗ്-ബോക്‌സ് സ്‌റ്റോര്‍. നിലവില്‍ കോസ്റ്റ്‌കോയുടെ മെമ്പര്‍ഷിപ്പുകളില്‍ ലിമിറ്റഡ്-ടൈം ഡീല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി റീട്ടെയ്‌ലര്‍ കമ്പനിക്ക് എക്‌സിക്യൂട്ടീവ്, ഗോള്‍ഡ് സ്റ്റാര്‍ എന്നിങ്ങനെ രണ്ട് തരം വാര്‍ഷിക അംഗത്വങ്ങളുണ്ട്. 

സ്‌റ്റോറിന്റെ ഏറ്റവും ഉയര്‍ന്ന മെമ്പര്‍ഷിപ്പാണ് എക്‌സിക്യൂട്ടീവ് ഓപ്ഷന്‍. പ്രതിവര്‍ഷം 120 ഡോളറാണ് ചെലവാകുന്നത്. മെമ്പര്‍ഷിപ്പ് ഡീലിന് കീഴില്‍ സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് COSTCO60 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നിന്ന് 200 ഡോളറിന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 60 ഡോളറിന്റെ ഓണ്‍ലൈന്‍ വൗച്ചര്‍ ലഭിക്കും. 

എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് മിക്ക കോസ്റ്റ്കോ പര്‍ച്ചേസുകളിലും ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, റെസിഡന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷനുകള്‍, ക്രെഡിറ്റ് കാര്‍ഡ് പ്രോസസ്സിംഗ് എന്നിവ പോലുള്ള മറ്റ് സേവനങ്ങളിലേക്കുള്ള ആക്സസിന് വാര്‍ഷിക 2% റിവാര്‍ഡ് (1,000 ഡോളര്‍ വരെ) ലഭിക്കും. കൂടാതെ, ലോകമെമ്പാടുമുള്ള എല്ലാ കോസ്റ്റ്കോ ലൊക്കേഷനുകളിലും ഉപയോഗിക്കാന്‍ സാധുതയുള്ള ഒരു സൗജന്യ ഹൗസ്‌ഹോള്‍ഡ് കാര്‍ഡും അംഗങ്ങള്‍ക്ക് ലഭിക്കും.

ഗോള്‍ഡ് സ്റ്റാര്‍ ഓപ്ഷന്‍ പ്രതിവര്‍ഷം 60 ഡോളര്‍ എന്ന നിരക്കിലാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ ഡില്‍ പ്രകാരം, ഒരു ഗോള്‍ഡ് സ്റ്റാര്‍ മെമ്പര്‍ഷിപ്പ് സ്വീകരിക്കുമ്പോള്‍ COSTCO30  എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നിന്നും 100 ഡോളറിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 30 ഡോളര്‍ ഓഫര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 

കോസ്റ്റ്‌കോ ഡീല്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ചെക്ക്ഔട്ടില്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള മെമ്പര്‍ഷിപ്പിന്റെ പ്രൊമോ കോഡ് നല്‍കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.costco.ca/membership-offer.html?EXTID=EN_GA_mbrpromo19_P10  എന്ന ലിങ്ക് സന്ദര്‍ശിക്കുക.