എഎച്ച്എസിനെ വിവിധ ഏജന്‍സികളാക്കി വിഭജിക്കുന്നു; നിയമനിര്‍മാണം നടത്താനൊരുങ്ങി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: May 15, 2024, 10:28 AM

 

ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിനെ(എഎച്ച്എസ്) നാല് വ്യത്യസ്ത ഏജന്‍സികളായി വിഭജിക്കുന്നതിനുള്ള പുതിയ നിയമനിര്‍മാണം ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പ്രഖ്യാപിച്ചു. എഎച്ച്എസിനെ വിഭജിക്കുന്നതിലൂടെ ഏജന്‍സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 

പ്രവിശ്യയുടെ ഹെല്‍ത്ത് അതോറിറ്റി ഒരു കുടക്കീഴില്‍ നിന്നാണ് ഇത്രനാള്‍ ആരോഗ്യമേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. ഇനി പുതിയ നിയമപ്രകാരം ആരോഗ്യ പരിചരണ സംവിധാനത്തില്‍ പ്രൈമറി കെയര്‍, അക്യൂട്ട്, കണ്ടിന്യൂയിംഗ് കെയര്‍, അഡിക്ഷന്‍സ്, മെന്റല്‍ ഹെല്‍ത്ത് തുടങ്ങിയ പ്രത്യേക മേഖലകളില്‍ കേന്ദ്രീകരിച്ച് നാല് പുതിയ ഏജന്‍സികള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. 85 മില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കിയ ഒന്നിലധികം വര്‍ഷത്തെ പരിവര്‍ത്തനത്തിന്റെ ഭാഗമാണിതെന്ന് ലാഗ്രാഞ്ച് കൂട്ടിച്ചേര്‍ത്തു.