ആരോഗ്യ പരിപാലന മേഖലകളിലെല്ലാം ജീവനക്കാരുടെ ക്ഷാമം വെല്ലുവിളി തീര്‍ക്കുകയാണ്. ജീവനക്കാരുടെ ക്ഷാമം ആശുപത്രികളിലെന്ന പോലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയിലും പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് Ordre des pharmaciens du Quebec( OPQ) പ്രസിഡന്റ് ജീന്‍-ഫ്രാന്‍സ്വേ ഡെസ്ഗാനെ പറയുന്നു. ക്യുബെക്കില്‍ 3,000 ഫാര്‍മസിസ്റ്റുകളുടെ കുറവാണ് നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫാര്‍മസിസ്റ്റുകളുടെ കുറവില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഈ വര്‍ഷം ആദ്യം ഒരുകൂട്ടം ഫാര്‍മസി ടെക്‌നീഷ്യന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ പ്രോഗ്രാം വഴി പ്രവിശ്യയിലുടനീളമുള്ള 10 CEGEP കളില്‍ നിയമനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ക്യുബെക്കിലെ ഫാര്‍മസികളില്‍ സ്ഥിതി ഗുരുതരമാണെന്ന് തന്നെയാണ് ഡെസ്ഗാഗ്നെ പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിലവില്‍ പ്രവിശ്യയിലെ ഫാര്‍മസിയില്‍ കുറഞ്ഞത് ഒരു ഫാര്‍മസിസിസ്റ്റിന്റെ കുറവുണ്ട്. ആശുപത്രികളില്‍ മൂന്ന് മുതല്‍ അഞ്ച് ഫാര്‍മസിസ്റ്റുകളുടെ കുറവാണ് നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.