ഒന്റാരിയോയില്‍ ആവര്‍ത്തിച്ച് കാര്‍ മോഷണ കേസുകളില്‍ പ്രതികളാകുന്നവരുടെ ലൈസന്‍സ് ആജീവനാന്തം നിരോധിക്കും 

By: 600002 On: May 15, 2024, 7:39 AM

 

 

ഒന്റാരിയോയില്‍ ഹൈവേ ട്രാഫിക് ആക്ടില്‍ ചില മാറ്റങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. നിയമത്തിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങളിലെ പ്രധാനപ്പെട്ടത് ആവര്‍ത്തിച്ച് കാര്‍ മോഷണ കേസുകളില്‍ പ്രതികളാകുന്നവരുടെ ലൈസന്‍സ് ആജീവനാന്തം നിരോധിക്കുമെന്നതാണ്. ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗതാഗത മന്ത്രി പ്രബ്മീത് സര്‍ക്കറിയയും സോളിസിറ്റര്‍ ജനറല്‍ മൈക്കല്‍ കെര്‍സ്‌നര്‍ എന്നിവര്‍ ചേര്‍ന്ന് വയലന്റ് ഓട്ടോതെഫ്റ്റ് തടയാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. അക്രമം, ആയുധം ഉപയോഗിച്ച് വാഹന മേഷണം, ബലപ്രയോഗം നടത്തല്‍, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള മോഷണം എന്നിവ ഉള്‍പ്പെടുന്ന ആദ്യ കുറ്റത്തിന് 10 വര്‍ഷത്തെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഷനാണ് ഫോര്‍ഡ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. വീണ്ടും വാഹനമോഷണത്തിന് പിടിയിലാകുകയാണെങ്കില്‍ സസ്‌പെന്‍ഷന്‍ 15 വര്‍ഷമായി നീട്ടും. മൂന്നാമത്തെ പ്രാവശ്യവും കേസില്‍ അകപ്പെടുകയാണെങ്കില്‍ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നിരോധിക്കും. 

കാര്‍ മോഷണം ഇരകളെ ദ്രോഹിക്കുന്ന ഭീരുത്വമായ കുറ്റകൃത്യമാണെന്നാണ് സര്‍ക്കറിയ വിശേഷിപ്പിച്ചത്. ഒന്റാരിയോയില്‍ ഓരോ 14 മിനിറ്റിലും ഒരു കാര്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാഹന മോഷത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ഫെഡറല്‍ സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കണമെന്നും കഠിനമായ പിഴകള്‍ ചുമത്തണമെന്നും അഗ്രഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.