കാല്‍ഗറി മേയറെ പുറത്താക്കല്‍: പെറ്റീഷന്‍ പരാജയപ്പെട്ടതായി സിറ്റി കൗണ്‍സില്‍  

By: 600002 On: May 14, 2024, 10:42 AM

 


കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെകിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ലാന്റണ്‍ ജോണ്‍സ്റ്റണ്‍ മുന്നോട്ടുവെച്ച പെറ്റീഷന്‍ പരാജയപ്പെട്ടതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു. വേരിഫിക്കേഷന്‍ പ്രോസസിനെ തുടര്‍ന്ന് അപര്യാപ്തമായതായി പെറ്റീഷനെ കണക്കാക്കി. തിങ്കളാഴ്ച രാവിലെ കൗണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ സിറ്റി കൗണ്‍സിലര്‍മാര്‍ക്കും മേയര്‍ ജ്യോതി ഗോണ്ടെക്കിനും മുമ്പാകെ റിസള്‍ട്ട് അവതരിപ്പിച്ചു. നിവേദനത്തില്‍ നഗരത്തിലെ ജനസംഖ്യയുടെ 5.29 ശതമാനം പേരാണ് ഒപ്പുവെച്ചത്. അതായത് 69,334 അണ്‍വേരിഫൈഡ് സിഗ്നേച്ചറുകളാണ് പെറ്റീഷനില്‍ ലഭിച്ചതെന്ന് സിറ്റി ക്ലാര്‍ക്ക് കേറ്റ് മാര്‍ട്ടിന്‍ പറഞ്ഞു. പ്രവിശ്യാ നിയമം അനുസരിച്ച്, കാല്‍ഗറിയിലെ വോട്ടവകാശമുള്ള ആളുകളില്‍ നിന്ന് 514,284 ഒപ്പുകള്‍ അല്ലെങ്കില്‍ നഗരത്തിലെ ജനസംഖ്യയുടെ 40 ശതമാനം പേരുടെ ഒപ്പുകള്‍ മേയര്‍ റീകോള്‍ പെറ്റീഷനില്‍ ലഭിച്ചിരിക്കണം. 

തങ്ങള്‍ക്ക് കൗണ്‍സില്‍ എന്ന നിലയില്‍ ഒരുപാട് ജോലികള്‍ ഇനിയും ചെയ്യാനുണ്ടെന്നും കാല്‍ഗറിയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് തങ്ങള്‍ക്ക് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുണ്ടെന്നും ജ്യോതി ഗോണ്ടെക്ക് കൗണ്‍സില്‍ യോഗത്തില്‍ പ്രതികരിച്ചു. പെറ്റീഷന്‍ പരാജയപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

റീകോള്‍ പെറ്റീഷന്റെ നോട്ടീസ് എല്ലാവര്‍ക്കും നഷ്ടമായെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. പെറ്റീഷനില്‍ ഒപ്പുവെച്ച 27 പേര്‍ക്ക് അപര്യാപ്തമായ വിലാസമാണ്. 12 പേര്‍ക്ക് മതിയായ സത്യവാങ്മൂലമുണ്ടായിരുന്നില്ല, ആറെണ്ണത്തില്‍ സാക്ഷി ഒപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.