മെയ് ലോംഗ് വീക്കെന്‍ഡ്: കാല്‍ഗറി സിട്രെയിന്‍ സര്‍വീസില്‍ തടസ്സങ്ങള്‍ നേരിട്ടേക്കും 

By: 600002 On: May 14, 2024, 9:43 AM

 


മെയ് ലോംഗ് വീക്കെന്‍ഡില്‍ ചില സിട്രെയിന്‍ സര്‍വീസുകളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വീസുകളില്‍ തടസ്സങ്ങള്‍ പ്രതീക്ഷിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മെയ് 18 ശനിയാഴ്ച മുതല്‍ മെയ് 21 ചൊവ്വാഴ്ച പുലര്‍ച്ചെ വരെ സെവന്‍ത് അവന്യുവിലുള്ള എല്ലാ ഡൗണ്‍ടൗണ്‍ സ്റ്റേഷനുകളും വിക്ടോറിയ പാര്‍ക്ക്/ സ്റ്റാംപേഡ് സ്റ്റേഷനും അടക്കും. സിട്രെയിന്‍ സര്‍വീസിന് പകരം ഷട്ടില്‍ ബസുകള്‍ യാത്രക്കാര്‍ക്കായി ഏര്‍പ്പാടാക്കും. റെഡ്‌ലൈന്‍, ബ്ലൂലൈന്‍ സര്‍വീസുകളിലും തടസം നേരിടും. മെയ് 21 ന് സര്‍വീസുകള്‍ പൂര്‍ണമായും പുന: സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കാല്‍ഗറി ട്രാന്‍സിറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

കൂടാതെ, പ്രദേശത്ത് നടക്കുന്ന മറ്റ് പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തില്‍ അടുത്ത കുറച്ച് മാസത്തേക്ക് കാല്‍നട യാത്രക്കാരും വാഹനങ്ങളും വഴിതിരിഞ്ഞ് യാത്ര ചെയ്യേണ്ടി വരും. മെയ് 13 ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ വരെ നീണ്ടുനില്‍ക്കും. യാത്രക്കാര്‍ക്ക് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍ക്കും, പെഡസ്ട്രിയന്‍ ആക്‌സസ് അപ്‌ഡേറ്റുകള്‍ക്കുമായി CMLC യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.