കാല്‍ഗറിയില്‍ ഇനി സ്‌റ്റൈറോഫോം വേസ്റ്റ് സൗജന്യമായി റീസൈക്കിള്‍ ചെയ്യാം 

By: 600002 On: May 14, 2024, 8:38 AM

 

 


കാല്‍ഗറിയില്‍ ഇനിമുതല്‍ സ്‌റ്റൈറോഫോം മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കും. നഗരത്തിലെ മൂന്ന് ലാന്‍ഡ്ഫില്ലുകളില്‍ സൗജന്യമായി റീസൈക്കിള്‍ ചെയ്യാന്‍ സ്റ്റൈറോഫോം വേസ്റ്റ് ശേഖരിക്കുന്നുണ്ട്. അടുത്ത ആറ് മാസത്തേക്ക്, കാല്‍ഗറി സിറ്റിയിലെ വേസ്റ്റ് ആന്‍ഡ് റീസൈക്ലിംഗ് സര്‍വീസസ് ടീം സൗജന്യമായി മെറ്റീരീയല്‍ ശേഖരിക്കും. പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളെ മറ്റ് മാലിന്യങ്ങളില്‍ നിന്നും വേര്‍തിരിച്ച് സൂക്ഷിക്കുവാന്‍ സിറ്റി കാല്‍ഗറിയിലെ താമസക്കാരോട് ആവശ്യപ്പെടുന്നു. ഇത് ലാന്‍ഡ്ഫില്ലില്‍ വേസ്റ്റ് കൂടുതലായി ശേഖരിക്കാനായി സാധിക്കും. 

പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോം വേസ്റ്റ് ലാന്‍ഡ്ഫില്ലിലേക്ക് കൊണ്ടുവരുമ്പോള്‍ ഭക്ഷണം, ഗ്ലൂ, ലേബലുകള്‍ തുടങ്ങിയ മറ്റ് മാലിന്യങ്ങളില്‍ നിന്നും മുക്തമാണെന്ന് ഉറപ്പുവരുത്തണം. സ്റ്റൈറോഫോം സൗജന്യമായി സ്വീകരിക്കും. എന്നാല്‍ വസ്തുക്കളില്‍ മറ്റെന്തെങ്കിലും മാലിന്യമുണ്ടെങ്കില്‍ താമസക്കാരില്‍ നിന്നും അതിനനുസരിച്ച് പണം ഈടാക്കും. വെള്ളയോ മറ്റ് നിറങ്ങളുള്ളതോ ആയ ഫോം വേസ്റ്റ് മാത്രമാണ് സ്വീകരിക്കുക. കറുത്ത പോളിസ്‌റ്റൈര്‍ ഫോം റെഗുലര്‍ ഗാര്‍ബേജില്‍ ഉപേക്ഷിച്ചാല്‍ മതിയാകുമെന്ന് സിറ്റി അറിയിച്ചു. 

ഷിപ്പിംഗ് ഫോം പാക്കേജിംഗ്, ഫോം എഗ് കാര്‍ട്ടണ്‍, ഫോം മീറ്റ് ട്രേ, ഫോം കണ്ടെയ്‌നര്‍ തുടങ്ങിയവയെല്ലാം റീസൈക്ലിംഗ് ചെയ്യാന്‍ സ്വീകരിക്കും.