ഒന്റാരിയോയില്‍ 2032 ഓടെ 33,200 നഴ്‌സുമാരെ നിയമിക്കാന്‍ സര്‍ക്കാരിന്റെ പദ്ധതി: രേഖകള്‍ 

By: 600002 On: May 14, 2024, 8:02 AM

 


ഒന്റാരിയോയില്‍ 2032 ഓടെ 33,200 നഴ്‌സുമാരെയും 50,853 പേഴ്‌സണല്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സിനെയും നിയമിക്കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സര്‍ക്കാരിന്റെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കണക്കുകള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിവരാവകാശ നിയമപ്രകാരം മാധ്യമങ്ങള്‍ കണക്കുകള്‍ ശേഖരിച്ചു. 

പ്രവിശ്യയ്ക്ക് ആവശ്യമായ നഴ്‌സുമാരുടെയും പിഎസ്ഡബ്ല്യുമാരുടെയും എണ്ണം നിലവില്‍ ആരോഗ്യപരിപാലന മേഖലയില്‍ വിദ്യാഭ്യാസം നേടിയവരേക്കാള്‍ കൂടുതലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമത്തെക്കുറിച്ച് ഈ മേഖലയിലെ യൂണിയനുകള്‍ക്ക് വ്യക്തമായി അറിവുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യം മറച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. 

'ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ചലഞ്ച് ബൈ നമ്പേഴ്‌സ്' എന്ന തലക്കെട്ടിലുള്ള ഒരു ബ്രീഫിംഗിന്റെ പേജ് റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള മൊത്തത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നു. കൂടാതെ നിലവിലുള്ള നഴ്‌സുമാരെയും പിഎസ്ഡബ്ല്യുകളെയും നിലനിര്‍ത്താനുള്ള വെല്ലുവിളികളെ കുറിച്ചും ഇതില്‍ വ്യക്തമാക്കുന്നു.