കാനഡയില്‍ പുതുതായി എത്തുന്നവര്‍ക്ക് പാര്‍ക്ക്‌സ് കാനഡ സൈറ്റുകള്‍ സൗജന്യമായി സന്ദര്‍ശിക്കുന്നതിന് ന്യൂകമേഴ്‌സ് ഗൈഡ് പുറത്തിറക്കി 

By: 600002 On: May 13, 2024, 5:54 PMകാനഡയില്‍ പുതുതായി എത്തുന്നവര്‍ക്ക് രാജ്യത്തെ പാര്‍ക്കുകള്‍ സൗജന്യമായി സന്ദര്‍ശിക്കാനും ആസ്വദിക്കാനും ന്യൂകമേഴ്‌സ് ഗൈഡ് പുറത്തിറക്കി. പുതിയ കനേഡിയന്‍ പൗരന്മാര്‍ക്ക് കല, സംസ്‌കാരം എന്നിവ ആസ്വദിക്കാനും അനുഭവിക്കാനും സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ Canoo യിലൂടെ സൗജന്യമായി ദേശീയ പാര്‍ക്കുകളിലേക്ക് സന്ദര്‍ശനം നടത്താം. സ്ഥിര താമസക്കാര്‍ക്കും പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താം. ആപ്പില്‍ സൈന്‍അപ്പ് ചെയ്യാനായി അക്കൗണ്ട് ഉണ്ടാക്കണം. ഇതിനായി കനേഡിയന്‍-ഇഷ്യൂഡ് ഐഡി ഡോക്യുമെന്റ് ആവശ്യമാണ്. 

ഒരു വര്‍ഷത്തെ Canoo അംഗത്വം സജീവമാക്കുന്നതിനും സാഹസിക യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും മറ്റെല്ലാ കാര്യങ്ങള്‍ക്കുമായി പാര്‍ക്ക്‌സ് കാനഡ സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ് രൂപീകരിച്ചിട്ടുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ Canoo ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

ആപ്പിനെക്കുറിച്ചും ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ചും യൂട്യൂബ് വീഡിയോയിലൂടെ അറിയാം.
വിശദീകരിക്കുന്നു.