ഒരു വര്‍ഷത്തോളമായി താമസിക്കുന്നത് സൂപ്പര്‍മാര്‍ക്കറ്റില്‍; മിഷിഗണില്‍ അതിശയപ്പെടുത്തി യുവതി 

By: 600002 On: May 13, 2024, 3:02 PM

 

 

ഒരു വര്‍ഷത്തോളമായി ഒരു യുവതി താമസിക്കുന്നത് സൂപ്പര്‍മാര്‍ക്കറ്റില്‍. അതിശയകരമായ സംഭവമാണ് കഴിഞ്ഞ മാസം ഉണ്ടായത്. ഏപ്രില്‍ 23 ന് മിഷിഗണിലെ മിഡ്‌ലാന്‍ഡിലുള്ള ഫാമിലി ഫെയര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് സ്റ്റോറിന്റെ സൈനില്‍ താമസിക്കുന്ന യുവതിയെ കണ്ടെത്തിയത്. സ്‌റ്റോറിന്റെ സൈനിലേക്കുള്ള വാതിലില്‍ നിന്ന് ഒരു എക്‌സ്റ്റന്‍ഷന്‍ കോര്‍ഡ് പുറത്തേക്ക് വരുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് അവിടെ താമസിക്കുന്ന യുവതിയെ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. 

അഞ്ച് അടി മുതല്‍ 15 അടി വരെയുള്ള സ്ഥലത്ത് ഒരാള്‍ താമസിക്കുന്നത് കണ്ട് അവര്‍ ആശ്ചര്യപ്പെട്ടു. മേല്‍ക്കൂരയില്‍ നിന്ന് മാത്രമേ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കൂ. റൂമിലേക്ക് പ്രവേശിക്കാന്‍ ഗോവണി ഉപയോഗിക്കണം. 

യുവതിയെ കണ്ടെത്തിയ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് 34 കാരിയായ സ്ത്രീ ഒരു വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നതായി സ്ഥിരീകരിച്ചു. റൂഫിലെ ഔട്ട്‌ലെറ്റിലേക്ക് പ്ലഗ് ചെയ്ത പവര്‍ കോര്‍ഡിലൂടെ യുവതിക്ക് വൈദ്യുതി ലഭിക്കുമായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പേസിനുള്ളില്‍ ഫ്‌ളോറിംഗ് ചെയ്തു. അതില്‍ ഒരു പ്രിന്റര്‍, കമ്പ്യൂട്ടര്‍, കോഫി മേക്കര്‍, വസ്ത്രം എന്നിവയെല്ലാം ഉണ്ടായിരുന്നു. ഭക്ഷണവും അവര്‍ പാകം ചെയ്തിരുന്നു. 

യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നില്ലെങ്കിലും സ്റ്റോറിലേക്ക് തിരിച്ചുവന്നാല്‍ അതിക്രമിച്ചു കടക്കല്‍ കുറ്റം ചുമത്തുമെന്ന് പോലീസ് യുവതിക്ക് മുന്നറിയിപ്പ് നല്‍കി.