സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന ''മാജിക് മ്യൂസിക്'' ഡാലസിൽ മെയ് 19 ന്

By: 600084 On: May 13, 2024, 3:00 PM

പി പി ചെറിയാൻ, ഡാളസ് 

മസ്ക്വിറ്റ് (ഡാളസ് ):സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്" ഡാലസിൽ മെയ് 19 ന്  അരങ്ങേറും. ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക്‌ വേദിയൊരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോടെ ഈയിടെ പണിതീർത്ത ഷാരൻ ഇവൻറ് സെന്ററിലാണ്.

ഞായറാഴ്ച വൈകീട്ട് 6 മണിക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൈഫ് ഫോക്കസ്  സംഘാടകർ അറിയിച്ചു.

സ്ഥലം: ഷാരൻ ഇവൻറ് സെൻറർ, 940 Barnes Bridge Rd Mesquite 78150