ഭൂമിയില്‍ ഏറ്റവും ശുദ്ധജലമുള്ള സ്ഥലമായി ആല്‍ബെര്‍ട്ടയിലെ പെയ്‌റ്റോ ലേക്കിനെ തെരഞ്ഞെടുത്തു 

By: 600002 On: May 13, 2024, 1:41 PM


 

ആല്‍ബെര്‍ട്ട റോക്കീസില്‍ സ്ഥിതി ചെയ്യുന്ന പെയ്‌റ്റോ ലേക്കിനെ ഏറ്റവും ശുദ്ധജലമുള്ള സ്ഥലമായി Travel+Leisure മാഗസിന്‍ തെരഞ്ഞെടുത്തു. ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലാണ് പെയ്‌റ്റോ ലേക്ക് സ്ഥിതി ചെയ്യുന്നത്. രത്‌ന നിറമുള്ള തടാകമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലേക്കിലേക്ക് ബാന്‍ഫ് ടൗണ്‍സൈറ്റില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്രയും ജാസ്പര്‍ ടൗണ്‍സൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്രയുമുണ്ട്. 

ബാന്‍ഫിലെ പ്രശസ്ത മൗണ്ടെയ്ന്‍ ഗൈഡായ ബില്‍ പെയ്‌റ്റോയുടെ പേരിലാണ് ലേക്കും ഗ്ലേസിയറും അറിയപ്പെടുന്നത്. മനോഹരമായ ദൃശ്യങ്ങളാല്‍ ചുറ്റപ്പെട്ട പേയ്‌റ്റോ ലേക്കിലേക്ക് നിരവധി സഞ്ചാരികളാണ് ദിവസവും ഒഴുകിയെത്തുന്നത്.

ഒറിഗണിലെ ക്രേറ്റര്‍ ലേക്ക്, ഗ്രീസിലെ എഗ്രെംനോയ്, ബെലീസിലെ ആംബര്‍ഗ്രിസ് കേയ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് സ്ഥലങ്ങള്‍.