കാട്ടുതീ പടരുന്നു; വെസ്റ്റേണ്‍ കാനഡയില്‍ ഒഴിപ്പിക്കല്‍ തുടരുന്നു 

By: 600002 On: May 13, 2024, 10:41 AM

 

 

കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ വെസ്റ്റേണ്‍ കാനഡയിലെ ഒന്നിലധികം കമ്മ്യൂണിറ്റികളില്‍ എമര്‍ജന്‍സി ഇവാക്വേഷന്‍ ഓര്‍ഡറുകളും അലേര്‍ട്ടുകളും പുറപ്പെടുവിച്ചു. ഈ വര്‍ഷം കാട്ടുതീ പ്രതീക്ഷിച്ചതിലും കൂടുതല്‍ സജീവമാണെന്ന് വിദഗ്ധര്‍ പറയുന്നു. ബീസിയിലെ ഫോര്‍ട്ട് നെല്‍സണിലെ ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 3,500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. ഫോര്‍ട്ട് നെല്‍സണിന്റെ കാട്ടുതീ ഏകദേശം 1,696 ഹെക്ടറിലാണ് വ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഫോര്‍ട്ട് മക്മുറെയിലെയും സപ്രെ ക്രീക്കിലെയും ഇവാക്വേഷന്‍ ഓര്‍ഡറുകള്‍ വിപുലീകരിച്ച് ചുറ്റുമുള്ള നിരവധി കമ്മ്യൂണിറ്റികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീജിയണല്‍ മുനിസിപ്പാലിറ്റി ഓഫ് വുഡ് ബഫല്ലോ(RMWB)   അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഗ്രാന്‍ഡ് പ്രെയറി കൗണ്ടി നമ്പര്‍ 1 ലും ഒഴിപ്പിക്കല്‍ ഉത്തരവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

നോര്‍ത്തേണ്‍ മാനിറ്റോബയിലും വാരാന്ത്യത്തില്‍ കാട്ടുതീ പടര്‍ന്നിട്ടുണ്ട്. കാട്ടുതീയെ തുടര്‍ന്ന് ക്രാന്‍ബെറി പോര്‍ട്ടേജിലെ താമസക്കാരെ സുരക്ഷിതമായി  ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.