ബില്‍ 20 റദ്ദാക്കണമെന്ന് പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ആല്‍ബെര്‍ട്ടയിലെ മുനിസിപ്പാലിറ്റികള്‍ 

By: 600002 On: May 13, 2024, 9:04 AM

 


ആല്‍ബെര്‍ട്ട സര്‍ക്കാരിന് മുനിസിപ്പിലാറ്റികള്‍ക്ക് മേല്‍ അധികാരം നല്‍കുന്ന നിയമനിര്‍മാണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറ്റികളെയും ടൗണുകളെയും പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകള്‍ രംഗത്ത്. കഴിഞ്ഞ മാസം ബില്‍ 20 അവതരിപ്പിച്ചത് മുതല്‍ ആല്‍ബെര്‍ട്ടയിലെ മുനിസിപ്പാലിറ്റികള്‍ ബില്ലിനെതിരെ പ്രതിഷേധത്തിലാണ്. എന്നാല്‍ കണ്‍സള്‍ട്ടേഷന്റെ അഭാവം ചൂണ്ടിക്കാട്ടി ബില്‍ പിന്‍വലിക്കണമെന്ന് മുനിസിപ്പാലിറ്റികള്‍ ആവശ്യപ്പെടുന്നു. ധൃതിപ്പെട്ടാണ് ബില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ബില്ലിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രവിശ്യാ സര്‍ക്കാരിന് അറിയില്ലെന്നും അതില്‍ ഉത്രണ്ഠയില്ലെന്നും ഗ്രൂപ്പ് പ്രസിദ്ധീകരിച്ച് പ്രസ്താവനയില്‍ പറയുന്നു. 

ബില്ലിനെക്കുറിച്ച് മുനിസിപ്പല്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ റിക് മക്‌ഐവറുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ച് അറിയിച്ചതായി ഗ്രൂപ്പ് പ്രതിനിധികള്‍ പറയുന്നു. നിയമനിര്‍മാണത്തിലെ ഭേദഗതികളെക്കുറിച്ച് സിറ്റികളും ടൗണുകളുമായി ആലോചിച്ച് ഉറപ്പുനല്‍കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.