മിന്നൽ പ്രളയം: 300 പേർ മരിച്ചു: മരണസംഖ്യയും നാശനഷ്ടവും കൂടാൻ സാധ്യത

By: 600007 On: May 13, 2024, 7:32 AM

 

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്‌ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ആയിരത്തോളം വീടുകൾ തകർന്നു. 300 പേർ മരണപെട്ടു. മരണസംഖ്യയും നാശനഷ്ടങ്ങളും ഇനിയും കൂടാനാണ് സാധ്യത. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ വ്യോമസേന രംഗത്തിറങ്ങിയിട്ടുണ്ട്. പരുക്കേറ്റ നൂറിലേറെപ്പേരെ സൈനിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യുഎൻ ഭക്ഷ്യ ഏജൻസിയുടെ നേതൃത്വത്തിൽ മേഖലയിൽ ഭക്ഷണം വിതരണം ചെയ്തു. അഫ്ഗാനിസ്ഥാനിലെ 4 കോടി ജനങ്ങളിൽ 80 ശതമാനത്തിലേറെയും കർഷകരാണ്. ബഗ്‌ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്‌ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നതായി താലിബാൻ വക്താവ് പറഞ്ഞു. തിഷ്കാൻ ജില്ലയിൽ റോഡ് ഒഴുകിപ്പോയതിനെത്തുടർന്ന് 20,000 പേർ പാർക്കുന്ന മേഖല ഒറ്റപ്പെട്ടു.