ഫ്‌ളാറ്റ് ടയര്‍ മാറ്റാന്‍ ഹൈവേയില്‍ വാഹനം നിര്‍ത്തരുത്: മുന്നറിയിപ്പ് നല്‍കി സിഎഎ-ക്യുബെക്ക് 

By: 600002 On: May 11, 2024, 5:37 PM

 

 

ഫ്‌ളാറ്റ് ടയര്‍ മാറാന്‍ ഹൈവേയില്‍ വാഹനം നിര്‍ത്തിയിടുന്നത് നിയമവിരുദ്ധമാണെന്ന് സിഎഎ-ക്യുബെക്ക്. ഹൈവേയില്‍ വെച്ച് ടയര്‍ പൊട്ടിത്തെറിക്കുകയാണെങ്കില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ അടുത്ത എക്‌സിറ്റ് വരെ എപ്പോഴും ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കണമെന്ന് സിഎഎ-ക്യുബെക്ക് പറയുന്നു. ഫ്‌ളാറ്റ് ടയര്‍ അപകടമുണ്ടാക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ തിരക്കേറിയ ട്രാഫിക്കില്‍ നിന്നും മാറി ഫ്‌ളാറ്റ് ടയര്‍ മാറാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് സിഎഎ-ക്യുബെക്ക് വിശദീകരിക്കുന്നു. 

കൂടാതെ, ഫ്‌ളാറ്റ് ടയര്‍ മാറുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതുണ്ടെന്ന് സിഎഎ-ക്യുബെക്ക് മോണ്‍ട്രിയല്‍ വക്താവ് ഡേവിഡ് മാര്‍സില്‍ ചൂണ്ടിക്കാട്ടി. ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക, 911 ലേക്ക് വിളിക്കുക, എമര്‍ജന്‍സി വെഹിക്കളിനായി കാത്തിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതുണ്ട്. അപകടങ്ങള്‍ മിക്കതും ഗുരുതരമാകുന്നത് അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗതയും മൂലമാണെന്ന് മാര്‍സില്‍ ചൂണ്ടിക്കാട്ടുന്നു.