വാന്‍കുവറില്‍ കാറില്‍ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതിയെ ആക്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു 

By: 600002 On: May 11, 2024, 12:19 PM

 


ഈസ്റ്റ് വാന്‍കുവറില്‍ യുവതി നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാറില്‍ അതിക്രമിച്ച് കയറി കുഞ്ഞിനെയും യുവതിയെയും കടന്നുപിടിച്ച് ആക്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ കൊമേഴ്‌സ്യല്‍ ഡ്രൈവിനും ഈസ്റ്റ് 2nd  അവന്യുവിനും സമീപമാണ് സംഭവം നടന്നതെന്ന് വാന്‍കുവര്‍ പോലീസ് പറഞ്ഞു. 

വാന്‍കുവര്‍ സ്വദേശിനിയായ 32 കാരിയായി അമ്മ, പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന് കുഞ്ഞിന് മുലയൂട്ടുകയായിരുന്നു. ഇതിനിടെയാണ് ഡോര്‍ തുറന്ന് അജ്ഞാത കാറിനകത്ത് കയറിയത്. യുവതിയുടെ ഭര്‍ത്താവ് ഈ സമയം കാറിനുള്ളില്‍ ഉണ്ടായിരുന്നു. പ്രതി യുവതിയെയും കുഞ്ഞിനെയും കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ഉടന്‍ യുവതി നിലവിളിച്ചു. ഇതിനിടെ സ്ത്രീ കുഞ്ഞിനെയും യുവതിയെയും കടന്നുപിടിച്ചു. ഇതുകണ്ട ഭര്‍ത്താവും മറ്റുള്ളവരും പ്രതിയെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് 26 വയസ്സുള്ള യുവതിയെ പിടികൂടി. കോടതിയില്‍ ഹാജരാകുന്നത് വരെ യുവതി കസ്റ്റഡിയില്‍ തുടരും.