വൈദ്യുതാഘാതത്തിന് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടി ആമസോണില്‍ വിറ്റഴിക്കുന്ന പവര്‍ അഡാപ്റ്ററുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് കാനഡ. പവര്‍-7 യുഎസ്ബി വാള്‍ ചാര്‍ജര്‍ മോഡല്‍ യുഎസ് 2018 പവര്‍ അഡാപ്റ്ററുകള്‍ ഉപയോഗിക്കരുതെന്ന് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കി. കാനഡയിലുടനീളം 2020 ഓഗസ്റ്റിനും 2024 മാര്‍ച്ചിനും ഇടയില്‍ 97,113 അഡാപ്റ്ററുകള്‍ വിറ്റഴിച്ചതായി ആമസോണ്‍ പറയുന്നു.
വൈദ്യുതാഘാതത്തിന് കാരണമാകുന്ന ചാരനിറത്തില്‍ വരയുള്ള വെള്ള നിറത്തിലുള്ള 2.1A/5V ഡ്യുവല്‍ പോര്‍ട്ട് USB ക്യൂബ് പവര്‍ അഡാപ്റ്റര്‍ വില്‍പ്പനയില്‍ നിന്നും ഒഴിവാക്കിയതായി Amazone.ca അറിയിച്ചു. ചൈന ആസ്ഥാനമായുള്ള ലൗവ് ചെന്‍ എന്ന കമ്പനിയാണ് അഡാപ്റ്ററുകള്‍ നിര്‍മിക്കുന്നത്.
ഇതുവരെ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പവര്‍ അഡാപ്റ്റര്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഉപഭോക്താക്കളോട് ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശിച്ചു.