കോപ്പ കളിക്കാൻ നെയ്മറില്ല, രണ്ട് സൂപ്പർ താരങ്ങളെ വേണ്ടെന്ന കടുത്ത നിലപാടുമായി പരിശീലകൻ

By: 600007 On: May 11, 2024, 5:15 AM

 

 

സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം നെയ്മർ ഉൾപ്പടെ പല പ്രമുഖ താരങ്ങൾക്കും ടീമിലിടം നേടാനായില്ല. പരിക്കിനെ തുടർന്ന് ഫിറ്റ്നെസ് വീണ്ടെടുക്കാനാകത്തതാണ് നെയ്മറിന് തിരിച്ചടിയായത്. ഫോം ഔട്ടായ കാസമിറോയെയും റിച്ചാർലിസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മിലിറ്റാവോ , റഫീഞ്ഞോ, മാർട്ടിനല്ലി, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങൾ കോപ്പ അമേരിക്ക ടീമിലുണ്ട്. പുതിയ കോച്ച് ഡൊറിവൽ ജൂനിയർ പ്രഖ്യാപിച്ച ടീമിൽ യുവ സ്ട്രൈക്കർ എൻഡ്രിക് ഇടം നേടി. 

ജൂൺ 20ന് അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂർണമന്റെ് തുടങ്ങുന്നത്. കോപ്പ അമേരിക്കയിൽ നിലവിലെ റണ്ണറപ്പുകളാണ് ബ്രസീല്‍. ജൂണില്‍ നടക്കുന്ന കോപ അമേരിക്ക ഫുട്ബോളിന്‍റെ മത്സരക്രമം പുറത്തുവിട്ടു. നാലു ഗ്രൂപ്പുകളിലായി നാലു ടീമുകള്‍ വീതം ആകെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എ യില്‍ നിലവിലെ ജേതാക്കളായ അര്‍ജന്‍റീനക്ക് പുറമെ പെറു, ചിലി, കാനഡ അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാഗോ(പ്ലേ ഓഫ് വിജയികള്‍) ടീമുകളാണുള്ളത്. കാനഡയാണ് യോഗ്യത നേടുന്നതെങ്കില്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാകും ഇത്. ജൂണ്‍ 20ന് പ്ലേ ഓഫ് വിജയികളുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം.