സ്തനാര്‍ബുദ പരിശോധന 40 വയസ്സില്‍ ആരംഭിക്കണം: കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി 

By: 600002 On: May 10, 2024, 12:23 PM

 

 

കാനഡയില്‍ സ്്തനാര്‍ബുദ പരിശോധനയ്ക്കുള്ള പ്രായം 40 ആയി കുറയ്ക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി. ചില പ്രവിശ്യകള്‍ ഇതിനകം തന്നെ 40 വയസ്സ് മുതല്‍ മാമോഗ്രാമിന് പണം നല്‍കുന്നുണ്ട്. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് ഒരേ പ്രായത്തില്‍ പരിശോധന ആരംഭിക്കുന്നത് രോഗബാധിതരെ അതിവേഗം കണ്ടെത്താന്‍ സാധിക്കുമെന്ന് കാന്‍സര്‍ സൊസൈറ്റി പറയുന്നു. 

കാനഡയിലെ സ്തനാര്‍ബുദ കേസുകളില്‍ 13 ശതമാനവും 40കളിലുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നതെന്ന് കാന്‍സര്‍ സൊസൈറ്റി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സാന്ദ്ര ക്രൂക്കെല്‍ പറയുന്നു. നേരത്തെയുള്ള രോഗനിര്‍ണയം നേരത്തെയുള്ള ചികിത്സ ഉറപ്പാക്കാനും ഫലങ്ങള്‍ കൂടുതല്‍ വിജയകരമാക്കാനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. കാനഡയിലെ എട്ട് സ്ത്രീകളില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്ന സാഹചര്യത്തില്‍ ഈ പ്രായത്തില്‍ പരിശോധന ആരംഭിക്കുന്നതാണ് ഉചിതമെന്ന് കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി അറിയിച്ചു. 

പ്രിവന്റീവ് ഹെല്‍ത്ത് കെയറിലെ കനേഡിയന്‍ ടാസ്‌ക് ഫോഴ്‌സ് സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള പ്രാരംഭ പ്രായം അമ്പത് വയസ്സായാണ് നിശ്ചയിച്ചിരിക്കുന്നത്.