മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 നു

By: 600084 On: May 9, 2024, 6:32 PM

പി പി ചെറിയാൻ, ഡാളസ് 

ന്യൂയോർക് : നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച  വൈകീട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ്  റവ ഡോ:എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു മുഖ്യ പ്രഭാഷണം നടത്തും.

അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു "മാതൃത്വം ഒരു ദൈവിക വരദാനം"(Motherhood a divine role)  എന്നതാണ് ചർച്ചാവിഷയം . 2024 മെയ് 9 വ്യാഴാഴ്ച 08:30 PM EST ആരംഭിക്കുന്ന സൂം സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനത്തിലെ എല്ലാ വനിതകളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

സൂം:മീറ്റിംഗ് ഐഡി: 516 377 3311,പാസ്‌കോഡ്: prayer

കൂടുതൽ വിവരങ്ങൾക്ക്, റവ:ജോബി ജോൺ 469-274-2683 (ഭദ്രാസന വൈസ് പ്രസിഡൻ്റ്)

നോബി ബൈജു 732-983-7253 (ഭദ്രാസന സെക്രട്ടറി)

www.marthomana.org/sevika-sanghom