വന്‍ ലാഭം കൊയ്യുന്ന സമയത്ത് ലിബറല്‍ സര്‍ക്കാര്‍ വന്‍കിട കമ്പനികളായ ലോബ്‌ലോസിനും കോസ്റ്റ്‌കോയ്ക്കും 25 മില്യണ്‍ ഡോളറിലധികം നല്‍കിയതായി ആരോപിച്ച് എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ്. കനേഡിയന്‍ പൗരന്മാരെ ചൂഷണം ചെയ്യുന്ന പലചരക്ക് ശൃംഖലകള്‍ക്ക് പൊതു ഖജനാവില്‍ നിന്നും പണം നല്‍കിയതിന് ബുധനാഴ്ച സിംഗ് സര്‍ക്കാരിനെ വിമര്‍ശിച്ചു. 2019 നും 2023 നും ഇടയില്‍ ലോബ്ലോസിനും കോസ്‌റ്റോയ്ക്കും 25.5 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണം ലഭിച്ചുവെന്ന് കാണിക്കുന്ന ഒരു ഓര്‍ഡര്‍ പേപ്പര്‍ ക്വസ്റ്റ്യന്‍(OPQ) ലഭിച്ചതായി എന്‍ഡിപി പറയുന്നു.
ഗ്രോസറി വിലകള്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് അഫോര്‍ഡബിളാകാതെ വരുന്ന സാഹചര്യത്തില്‍ ഗ്രോസറി ഭീമന്മാര്‍ക്ക് ദശലക്ഷകണക്കിന് ഡോളര്‍ കൈമാറണമെന്ന് ലിബറലുകള്‍ തീരുമാനിക്കുകയാണെന്ന് സിംഗ് കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റ് കമ്പനികള്‍ ഇതിനകം തന്നെ വന്‍തോതില്‍ ലാഭം നേടുന്നതിനിടയിലാണ് 25 മില്യണ്‍ ഡോളറിലധികം പൊതുപണം സംഭാവനയായി നല്‍കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.