ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി ടൊറന്റോയും വാന്‍കുവറും 

By: 600002 On: May 9, 2024, 5:26 PM

 


ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ്(എച്ച് ആന്‍ഡ് പി) പുറത്തിറക്കിയ 2024 ലെ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ കാനഡയിലെ രണ്ട് നഗരങ്ങളും ഇടം നേടി. ടൊറന്റോയും വാന്‍കുവറുമാണ് പട്ടികയില്‍ 50 നഗരങ്ങള്‍ക്കുള്ളില്‍ ഇടം നേടിയത്. പട്ടികയില്‍ 13 ആം സ്ഥാനത്ത് വന്‍ മുന്നേറ്റം നടത്തിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുള്ള കനേഡിയന്‍ നഗരം ടൊറന്റോയാണ്. ഒന്റാരിയോയുടെ തലസ്ഥാനമായ ടൊറന്റോയില്‍ താമസിക്കുന്ന 106,300 കോടീശ്വരന്മാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഉയര്‍ന്ന റാങ്കിംഗ് കരസ്ഥമാക്കിയിരിക്കുന്നത്. 2013 നും 2023 നും ഇടയില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 

ഏറ്റവും സമ്പന്ന നഗരമെന്ന പട്ടികയില്‍ 31 ആം സ്ഥാനത്താണ് വാന്‍കുവര്‍. 41,400 കോടീശ്വരന്മാരാണ് വാന്‍കുവറിലുള്ളത്. എന്നാല്‍ 2013 മുതല്‍ 2023 വരെ 50 ശതമാനം വര്‍ധനയാണ് അടയാളപ്പെടുത്തിയത്. റാങ്കിംഗ് പ്രകാരം ബ്രിട്ടീഷ് കൊളംബിയയില്‍ 8 ശതകോടീശ്വരന്മാരാണ് ഉള്ളത്.