വില്‍പ്പനയും വിലയും കുതിച്ചുയരുന്നതിനാല്‍ എഡ്മന്റണ്‍ ഭവന വിപണിയില്‍ തിരക്കേറിയ സീസണാണിത്. നിലവിലെ വളര്‍ച്ച തുടരുകയാണെങ്കില്‍ കാനഡയിലെ ഏറ്റവും മികച്ച റിയല്‍ എസ്റ്റേറ്റ് വിപണിയായി എഡ്മന്റണ്‍ മാറുമെന്ന് വിദഗ്ധര്‍ പറയുന്നു. ലിസ്റ്റിംഗുകള്‍ വളരെ വേഗത്തിലാണ് നീങ്ങുന്നതെന്ന് മാക്‌സ്‌വെല്‍ പ്രോഗ്രസീവിലെ റിയല്‍റ്ററായ പോള്‍ ഗ്രെവെല്‍ പറഞ്ഞു.
റിലേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് എഡ്മന്റണില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഏപ്രിലില്‍ മൊത്തം 3,128 വീടുകള്‍ എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും വിറ്റഴിച്ചു. ഇത് 2023 ഏപ്രിലിനെ അപേക്ഷിച്ച് 54.9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എഡ്മന്റണ്‍ മെട്രോപൊളിറ്റന്‍ ഏരിയയിലെ ബ്യൂമോണ്ടിലെ ഒരു വീട് 515,000 ഡോളറിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരമൊരു വീട് 498,000 ഡോളറിനാണ് വിറ്റിരുന്നതെന്ന് ഗ്രെവെല്‍ പറയുന്നു. എഡ്മന്റണിലേക്ക് കുടിയേറ്റക്കാരുള്‍പ്പെടെയുള്ളവരുടെ ഒഴുക്കാണ് ഭവന വിപണിയിലെ ഈ വളര്‍ച്ചയ്ക്കും വില വര്‍ധനവിനും ഒരു കാരണമെന്ന് ഭവന വിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.