നീണ്ട ക്യൂ, കാലതാമസം;  കാനഡയില്‍ പാസ്‌പോര്‍ട്ട് സര്‍വീസ് ഏറ്റവും മോശം അവസ്ഥയില്‍ 

By: 600002 On: May 9, 2024, 12:36 PM

 


സേവനങ്ങളിലെ കാലതാമസവും നീണ്ട കാത്തിരിപ്പും തിരക്കും മൂലം പാസ്‌പോര്‍ട്ട് കാനഡയുടെ സേവനങ്ങളില്‍ ഉപയോക്താക്കള്‍ നിരാശയിലാണ്. ഏജന്‍സിയുടെ ഉപഭോക്തൃ സേവനത്തിന്റെ ഗുണനിലവാരത്തില്‍ നിരവധി യാത്രക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. കോവിഡ് പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട ദീര്‍ഘകാല കാലതാമസത്തിന് ശേഷം, അപേക്ഷ ആദ്യം ഫയല്‍ ചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ച് 10 അല്ലെങ്കില്‍ 20 ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് സര്‍വീസ് പൂര്‍ത്തിയാക്കുന്ന സാധാരണ സേവന കാലത്തേക്ക് ഏജന്‍സി എത്തിയതായി പാസ്‌പോര്‍ട്ട് കാനഡ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് കാനഡയ്ക്ക് ഈ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്. 

ആപ്ലിക്കേഷനുകളുടെ പ്രോസസിനായി നീണ്ട ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് യാത്രക്കാര്‍. സേവന നിലവാരം മോശമായി കൊണ്ടിരിക്കുകയാണെന്ന് യാത്രക്കാരും അഭിപ്രായപ്പെടുന്നു. പാസ്‌പോര്‍ട്ട് കാനഡയുടെ കസ്റ്റമര്‍ സര്‍വീസ് ട്രാക്ക് റെക്കോര്‍ഡ് മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാനഡയില്‍ ചിലയിടങ്ങളിലെ പാസ്‌പോര്‍ട്ട് കാനഡയുടെ ലൊക്കേഷനുകളില്‍ കാത്തിരിപ്പ് സമയം രണ്ട് മണിക്കൂറും 45 മിനിറ്റുമാണെന്ന് വെബ്‌സൈറ്റില്‍ കണക്കാക്കുന്നു. നഗരങ്ങളിലെ ലൊക്കേഷനുകളില്‍ കാത്തിരിപ്പ് സമയം വര്‍ധിച്ചു. ഇത് അപേക്ഷകര്‍ക്കിടയില്‍ നിരാശയും രോഷവും ഉളവാക്കിയിട്ടുണ്ട്. 

2022-23 ലെ സര്‍ക്കാര്‍ ഡാറ്റ വെളിപ്പെടുത്തുന്നത് പാസ്‌പോര്‍ട്ട് കാനഡ 20 ദിവസത്തെ പ്രോസസിഗ് ലക്ഷ്യത്തിന്റെ 52 ശതമാനം മാത്രമാണ് നേടിയതെന്നാണ്. എന്നാല്‍ 2023-24 ല്‍ പുരോഗതി കൈവരിച്ചു. 90 ശതമാനം ലക്ഷ്യം കൈവരിക്കാനായെന്നാണ് റിപ്പോര്‍ട്ടുകള്‍.