ബീസിയിലെ ഡ്രൈവര്‍മാര്‍ക്ക് 110 ഡോളര്‍ ഐസിബിസി റിബേറ്റ്; ബേസിക് ഇന്‍ഷുറന്‍സില്‍ വര്‍ധനയില്ല 

By: 600002 On: May 9, 2024, 10:46 AM

 


ബ്രിട്ടീഷ് കൊളംബിയയിലെ ദശലക്ഷകണക്കിന് ഡ്രൈവര്‍മാര്‍ക്ക് 110 ഡോളര്‍ റിബേറ്റ് ലഭിക്കുമെന്ന് ഐസിബിസി അറിയിച്ചു. ജൂലൈയോടെ അര്‍ഹതപ്പെട്ട ദശലക്ഷകണക്കിന് ഡ്രൈവര്‍മാര്‍ക്ക് റിബേറ്റ് ലഭിക്കുമെന്ന് ഐസിബിസി സിഇഒ അറിയിച്ചു. 2024 ഫെബ്രുവരിയില്‍ ബേസിക് ഇന്‍ഷുറന്‍സ് ഉള്ള വ്യക്തികള്‍ക്കും വാണിജ്യ ഡ്രൈവര്‍മാര്‍ക്കും ജൂലൈ അവസാനത്തോടെ ആനുകൂല്യം ലഭിക്കും. ചില റിബേറ്റുകള്‍ മെയ് അവസാനത്തോടെ ലഭിക്കും. 

രണ്ട് വാഹനങ്ങള്‍ ഉള്ള ഡ്രൈവര്‍മാര്‍ക്ക് രണ്ട് റിബേറ്റുകള്‍ വിതരണം ചെയ്യും. പേയ്‌മെന്റ് ടൈപ്പ് അനുസരിച്ച് റിബേറ്റുകള്‍ വിതരണം ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്‍ഷുറന്‍സിനായി പണമടച്ചവര്‍ക്ക് റീഫണ്ട് ലഭിക്കും. പ്രതിമാസ പേയ്‌മെന്റ് പ്ലാന്‍ ഉപയോഗിച്ച് പണമടയ്ക്കുന്നവര്‍ക്ക് ജൂണ്‍ സ്റ്റേറ്റ്‌മെന്റില്‍ റിബേറ്റ് ലഭിക്കും. നേരിട്ടുള്ള ഡെപ്പോസിറ്റ് അല്ലെങ്കില്‍ ചെക്ക് വഴി മറ്റുള്ളവര്‍ക്ക് പേയ്‌മെന്റ് ലഭിക്കും. 

റിബേറ്റിന് പുറമെ, 2026 മാര്‍ച്ച് 31 വരെ അടിസ്ഥാന ഇന്‍ഷുറന്‍സില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് ഐസിബിസി പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് വരെ പ്രൈസ് ഫ്രീസ് നിലവില്‍ വന്നിട്ടുണ്ട്. 2019 മുതല്‍ അടിസ്ഥാന നിരക്കുകളില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.