പബ്ലിക് കണ്‍സള്‍ട്ടേഷനുകളെക്കുറിച്ച് ആല്‍ബെര്‍ട്ടയില്‍ കുറച്ചുപേര്‍ക്ക് മാത്രമേ അറിവുള്ളൂവെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 9, 2024, 10:18 AM

 


ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ നിലവിലുള്ള 192 കണ്‍സള്‍ട്ടേഷനുകളില്‍ 116 എണ്ണത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. പ്രവിശ്യ എങ്ങനെ പണം ചെലവഴിക്കണം എന്നത് മുതല്‍ പാര്‍ക്കുകളില്‍ എവിടെ പാതകള്‍ നിര്‍മിക്കണം എന്നത് വരെയുള്ള വിഷയങ്ങളിലാണ് ജനങ്ങളുടെ പ്രതികരണം ആരായുന്നത്. പബ്ലിക് കണ്‍സള്‍ട്ടേഷനുകളെക്കുറിച്ച് ആല്‍ബെര്‍ട്ടയിലെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ എന്ന് നിരീക്ഷകര്‍ പറയുന്നു. സ്‌പെഷ്യല്‍ ഇന്ററസ്റ്റ് ഗ്രൂപ്പുകള്‍ക്ക് ഇത്തരം കണ്‍സള്‍ട്ടേഷനുകളെക്കുറിച്ച് അവബോധമുണ്ടാകും. ഇവര്‍ പൊതുജനങ്ങളുടെ പ്രതികരണം അറിയാനായി ശ്രമിക്കുകയും അവരെ അഭിപ്രായ സര്‍വേകളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷന്‍ ലോറി വില്യംസ് പറയുന്നു. 

ആല്‍ബെര്‍ട്ടയുടെ ഏറ്റവും പുതിയ പബ്ലിക് എന്‍ഗേജ്‌മെന്റ് ഇന്‍ഷുറന്‍സ് റേറ്റുകളെക്കുറിച്ചാണ്. വിഷയത്തില്‍ പ്രതികരണമറിയിക്കാന്‍ ഏപ്രില്‍ 26ന് ആരംഭിച്ചെങ്കിലും മെയ് ആദ്യം വരെ പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. 

ഉദ്ദേശമെന്തായാലും സര്‍ക്കാര്‍ തങ്ങളുടെ സമയം പാഴാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് തങ്ങളെന്ന് കാല്‍ഗറിയില്‍ താമസിക്കുന്ന ഏലിയന്‍ സന്‍ഡേഴ്‌സ് പറഞ്ഞു. തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നയം നടപ്പാക്കുന്നതില്‍ ജനവികാരം മറികടന്ന ചരിത്രമാണ് നിലവിലെ സര്‍ക്കാരിനുള്ളതെന്ന് വില്യംസ് പറയുന്നു.