കാനഡയില്‍ വാഹനമോഷണം പെരുകുന്നു; സര്‍ക്കാര്‍, പോലീസ് വാഹനങ്ങള്‍ക്കും രക്ഷയില്ല

By: 600002 On: May 9, 2024, 9:27 AM

 

 

കാനഡയിലുടനീളം വാഹനമോഷണം വര്‍ധിക്കുകയാണ്. വാഹനമോഷണം തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ വാഹനങ്ങള്‍ക്കും രക്ഷയില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. 2016 ജനുവരി മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ 14 ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 48 സര്‍ക്കാര്‍ വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ ഭൂരിഭാഗവും ഒന്റാരിയോയില്‍ നിന്നാണ് മോഷണം പോയിരിക്കുന്നത്. 

മന്ത്രിമാര്‍ക്കും വാഹനമോഷണത്തില്‍ നിന്ന് രക്ഷയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നീതിന്യായ വകുപ്പ് മന്ത്രിയുടെ വാഹനം 2021 നും 2023 നും ഇടയില്‍ മൂന്ന് തവണയാണ് മോഷണം പോയത്. ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ആര്‍സിഎംപിയുടെ 19 വാഹനങ്ങള്‍ മോഷണം പോയെന്നതാണ്. കൂടാതെ മോഷണം പോയ നാല് ഡസന്‍ വാഹനങ്ങളില്‍ രണ്ടെണ്ണം ഒന്നിലധികം തവണ മോഷ്ടിക്കപ്പെട്ടവയാണ്. 34 വാഹനങ്ങള്‍ കണ്ടെടുത്തതായും രേഖകള്‍ പറയുന്നു.