സമ്പന്നരുടെ ഒഴുക്കോ ഇവിടേക്ക്; ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരമാകാൻ വൈകില്ലെന്ന് റിപ്പോർട്ട്

By: 600007 On: May 8, 2024, 6:24 PM

 

ലോകത്തിലെ ഏറ്റവും വികസിതവും സമ്പന്നവുമായ നഗരങ്ങളിൽ ഒന്നാണ് സിംഗപ്പൂർ. തുടർച്ചായി നിരവധി തവണ സിംഗപ്പൂർ ടോപ് 5 നുള്ളിൽ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരമായി മാറുന്നതിൻ്റെ പാതയിലാണ് സിംഗപ്പൂർ. പുതിയ റിപ്പോർട്ട് അനുസരിച്ച്  നിലവിൽ, ലോകത്തിലെ ഏറ്റവും സമ്പന്നരായ നാലാമത്തെ നഗരമാണ് മെർലിയോൺ സിറ്റി, 2023-ൽ മാത്രം  3,400  ഓളം അതിസമ്പന്നരെ ആകർഷിച്ച നഗരമാണ് ഇത്. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ റിപ്പോർട്ട് ഇൻവെസ്റ്റ്‌മെൻ്റ് മൈഗ്രേഷൻ കൺസൾട്ടിംഗ് സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം, ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ട് നഗരങ്ങൾ അമേരിക്കയിലാണ്. ഒന്ന് ന്യൂയോർക്ക്, രണ്ട് വടക്കൻ കാലിഫോർണിയയിലെ ബേ ഏരിയയിലെ മെട്രോപൊളിറ്റൻ പ്രദേശമാണ്. മുൻപ് ലോകത്തിലെ സമ്പന്ന നഗരമായ ടോക്കിയോ ഇപ്പോൾ 3-ാം സ്ഥാനത്താണ്, സിംഗപ്പൂർ 4-ാം സ്ഥാനത്തും ലണ്ടൻ 5-ാം സ്ഥാനത്തുമാണ്ആഗോളതലത്തിൽ ഏറ്റവും ബിസിനസ് സൗഹൃദ നഗരമായി കണക്കാക്കപ്പെടുന്ന നഗരം കൂടിയാണ് സിംഗപ്പൂർ .ഇപ്പോൾ 244,800 കോടീശ്വരന്മാർ സിംഗപ്പൂരിലുണ്ട്.