യൂട്യൂബിനെ പറ്റിച്ച യൂട്യൂബർ; 4,600 ഫോണുകൾ ഉപയോഗിച്ച് വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് വൈറലായ യൂട്യൂബർക്ക് തടവ്

By: 600007 On: May 8, 2024, 6:09 PM

 


ലോകത്ത് ഇന്ന് ഏറ്റവും അധികം ജനപ്രീതി നേടിയതും വിഭവസമൃദ്ധവുമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. യൂട്യൂബിലൂടെ നിരവധി വിഷയങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ പങ്കുവച്ച് ലോകപ്രശസ്തരായ യൂട്യൂബര്‍മാരില്‍ പലരും ഇന്ന് കോടീശ്വരന്മാരാണ്. അടുത്ത കാലത്തായി സബ്സ്ക്രബര്‍മാരെയും കണ്ടന്‍റും വര്‍ദ്ധിപ്പിക്കാന്‍ യൂട്യൂബ് തങ്ങളുടെ നിയമാവലികളില്‍ നിരവധി ഇളവുകള്‍ കൊണ്ടുവന്നു. അതില്‍ പ്രധാനപ്പെട്ടത് 1,000 സബ്സ്ക്രൈബര്‍മാരും 4,000 മണിക്കൂര്‍ കാഴ്ചയുമുണ്ടെങ്കില്‍ യുട്യൂബ് തങ്ങളുടെ വിഷയദാതാവിന് പണം നല്‍കും എന്നതാണ്. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍  വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് തങ്ങളുടെ വിഷയദാതാക്കള്‍ തങ്ങളെ തന്നെ പറ്റിക്കുമെന്ന് യൂട്യൂബ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ചൈനയില്‍ നിന്നുള്ള വാങ് എന്ന യൂട്യൂബര്‍ ഇങ്ങനെ നാല് മാസത്തോളം യൂട്യൂബിനെ തന്നെ കബളിപ്പിച്ച് നേടിയത് ഏകദേശം 4,15,000 ഡോളർ (ഏകദേശം 3.4 കോടി രൂപ).