ബീജദാനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ക്യുബെക്ക് സര്‍ക്കാര്‍ കര്‍ശനമാക്കുന്നു 

By: 600002 On: May 8, 2024, 3:03 PM

 

 

പ്രവിശ്യയിലെ ബീജദാനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ക്യുബെക്ക് സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഒരേ കുടുംബത്തിലെ മൂന്ന് പുരുഷന്മാര്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രവിശ്യാ സര്‍ക്കാരിന്റെ തീരുമാനം. 'പെരെ 100 എന്‍ഫന്റ്‌സ്' എന്ന നൂവോ ഇന്‍ഫോയുടെ സീരീസില്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഓണ്‍ലൈനിലൂടെ ബീജദാതാക്കളെ തിരയുന്നതും കുടുംബത്തിലെ മൂന്ന് പുരുഷന്മാര്‍ നിരവധി സ്ത്രീകള്‍ക്ക് ബീജദാതാക്കളാകുന്നതുമാണ് വിഷയം. 

ഡോക്യുമെന്ററി കണ്ട് താന്‍ ഞെട്ടിപ്പോയതായി ക്യുബെക്ക് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ലൂക് ബോയ്‌ലോ പ്രതികരിച്ചു. ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലെ പോലെ ഒരു ദാതാവിന് പരമാവധി ബീജദാനം ചെയ്ത് കൃത്രിമ ബീജസങ്കലനത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്ന വിഷയം പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് ആരോഗ്യ മന്ത്രി ക്രിസ്റ്റിന്‍ ദുബെ വിശദീകരിച്ചു. പ്രൊക്രിയേഷന്‍ സര്‍വീസ് ഉപയോഗിച്ചിട്ടുള്ള ആളുകള്‍ക്ക് ഇത് ആശങ്കജനകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.