കനേഡിയന്‍ ക്രിപ്‌റ്റോ സിഇഒ ചാങ്‌പെങ് ഷാവോ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായി കുതിക്കുന്നു

By: 600002 On: May 8, 2024, 11:34 AM

 

കനേഡിയന്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ സിഇഒ ചാങ്‌പെങ് ഷാവോ ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്‌സ് പ്രകാരം, ഷാവോയുടെ ആസ്തി മെയ് 6 വരെ 40,3 ബില്യണ്‍ ഡോളറാണ്. പട്ടികയിലെ ഏറ്റവും ധനികനായ കനേഡിയന്‍ മാത്രമല്ല, ലോകത്തില്‍ സമ്പന്നരുടെ പട്ടികയില്‍ 34 ആം സ്ഥാനത്താണ്. കൂടാതെ ഏറ്റവും സമ്പന്നനായ ക്രിപ്‌റ്റോ സംരംഭകന്‍ കൂടിയാണ് ഷാവോ. 

പബ്ലിക് സ്റ്റേറ്റ്‌മെന്റുകളുടെയും ഫയലിംഗുകളുടെയും അടിസ്ഥാനത്തിലാണ് ഷാവോയുടെ 90 ശതമാനം ബിനാന്‍സ് ക്രെഡിറ്റ് ചെയ്തിരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു. ഇദ്ദേഹത്തിന്റെ കൈവശമുള്ള ക്രിപ്‌റ്റോകറന്‍സിയുടെ തുക ലിസ്റ്റ് ചെയ്ത ആസ്തിയില്‍ ഉള്‍പ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. 

ചൈനയിലെ ജിയാങ്‌സുവില്‍ ജനിച്ച ഷാവോ 1980 കളുടെ അവസാനത്തില്‍ പിതാവിന് ബീസി സര്‍വകലാശാലയില്‍ ജോലി ലഭിച്ചതിന് ശേഷം കുടുംബത്തോടൊപ്പം വാന്‍കുവറിലേക്ക് താമസം മാറി. 2017 ലാണ് ബിനാന്‍സ് ആരംഭിച്ചത്. 2018 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായി ഇത് മാറി.