ഇസ്രയേല്‍-ഹമാസ് യുദ്ധം: കാനഡയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായതായി സിഎസ്‌ഐഎസ്

By: 600002 On: May 7, 2024, 1:34 PM

 


ഇസ്രയേല്‍-ഹമാസ് യുദ്ധം കാനഡയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായതായി കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ്. ചില കനേഡിയന്‍ പൗരന്മാരെ അക്രമത്തിലേക്ക് തിരിയാന്‍ യുദ്ധം പ്രേരിപ്പിക്കുന്നതായും സിഎസ്‌ഐഎസ് മുന്നറിയിപ്പ് നല്‍കി. 

രാജ്യത്ത് വിവിധയിടങ്ങളിലായി പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മക്ഗില്‍ യൂണിവേഴ്‌സിറ്റി, ഓട്ടവ യൂണിവേഴ്‌സിറ്റി, ടൊറന്റോ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ പലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ അറസ്റ്റും മറ്റും വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെക്കുന്നത്. നിലവിലെ പ്രതിസന്ധിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, ഈ സംഘര്‍ഷം നമ്മുടെ സമൂഹത്തിനുള്ളില്‍ പിരിമുറുക്കം ഉയര്‍ത്തിയതായി വ്യക്തമാണെന്ന് സിഎസ്‌ഐഎസ് വക്താവ് എറിക് ബാല്‍സം പറഞ്ഞു.