കെഫിയെ നിരോധനം: ഒന്റാരിയോ നിയമസഭ വിടാന്‍ എംപിപി സാറ ജമയോട് വീണ്ടും ആവശ്യപ്പെട്ടു 

By: 600002 On: May 7, 2024, 1:21 PM

 

രാഷ്ട്രീയ സൂചകമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം സ്പീക്കര്‍ നിരോധിച്ച വസ്ത്രമായ കെഫിയെ ധരിച്ചതിന് ഒന്റാരിയോ നിയമസഭയില്‍ നിന്നും പുറത്തുപോകാന്‍ തിങ്കളാഴ്ച എംപിപി സാറ ജമയോട് വീണ്ടും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്‍ഡിപി എംപിപിമാരായ ജോയല്‍ ഹാര്‍ഡന്‍, ക്രിസ്റ്റിന്‍ വോങ്-ടാം എന്നിവരും സ്‌കാര്‍ഫുകള്‍ അണിഞ്ഞിരുന്നു. ജാമയ്‌ക്കൊപ്പം ഇവരും നിയമസഭാ ചേംബര്‍ വിട്ടു.  

പലസ്തീനിയന്‍ ഐക്യദാര്‍ഢ്യത്തിന്റെ പര്യായമായി മാറിയ കറുപ്പും വെളുപ്പും നിറത്തിലുള്ള കെഫിയെ എന്ന സ്‌കാര്‍ഫ് ധരിച്ചതിന് ഹൗസ് സ്പീക്കര്‍ ടെഡ് അര്‍നോട്ട് സാറാ ജാമയെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു.