കാനഡയിലെത്തുന്ന പുതിയ കുടിയേറ്റക്കാരെ കബളിപ്പിച്ച ഒന്റാരിയോ സ്വദേശിനിക്ക് വീട്ടുതടങ്കലും പിഴയും വിധിച്ചു  

By: 600002 On: May 7, 2024, 1:01 PM

 

 

കാനഡയിലെത്തുന്ന പുതിയ കുടിയേറ്റക്കാരെ കബളിപ്പിച്ച് അവരില്‍ നിന്നും പണം തട്ടിയ എഡ്മന്റണില്‍ ജോലി ചെയ്യുന്ന ഒന്റാരിയോ സ്വദേശിനിക്കെതിരെ പിഴ ചുമത്തുകയും വീട്ടുതടങ്കല്‍ വിധിക്കുകയും ചെയ്തു. NAMI ഇമിഗ്രേഷന്‍ ഇങ്ക് എന്ന സ്ഥാപനത്തിലെ സംരംഭകയായ മനീത് മണി മല്‍ഹോത്രയാണ് പിടിയിലായത്. പ്രതിക്ക് ഇരകള്‍ക്കുള്ള നഷ്ടപരിഹാരമായി 148,000 ഡോളര്‍ പിഴ ചുമത്തി. കൂടാതെ, ആറ് മാസത്തെ വീട്ടുതടങ്കല്‍ ഉള്‍പ്പെടെ 18 മാസത്തെ 18 മാസത്തെ തടവും ലഭിച്ചു. 2019 ല്‍ ആല്‍ബെര്‍ട്ടയുടെ ടെംപററി ഫോറിന്‍ വര്‍ക്കര്‍ അഡൈ്വസറി ഓഫീസില്‍ നിന്നുള്ള റഫറലിന് ശേഷം പ്രതിയെക്കുറിച്ച് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. 

ജോലി വാഗ്ദാനം ചെയ്ത് മല്‍ഹോത്ര ഒരു ക്ലയന്റില്‍ നിന്നും 30,000 ഡോളറും മറ്റൊരാളില്‍ നിന്നും 45,000 ഡോളറും തട്ടിയെടുത്തതായി സിബിഎസ്എ കണ്ടെത്തി. ജോലി ലഭിക്കുന്നതിന് പകരം പേയ്‌മെന്റുകള്‍ക്കായി പണം നല്‍കേണ്ട പദ്ധതിയിലേക്ക് ക്ലയ്ന്റുകളെ ചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു മല്‍ഹോത്ര എന്ന് സിബിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വ്യാജ ജോലി വാഗ്ദാനങ്ങളും വ്യാജ രേഖകളും ഉള്‍പ്പെടെ ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കായി മല്‍ഹോത്ര നടത്തിയ മറ്റ് ഇടപാടുകളും സിബിഎസ്എ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മല്‍ഹോത്ര രജിസ്‌റ്റേര്‍ഡ് കണ്‍സള്‍ട്ടന്റ്, പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക എന്നിങ്ങനെ തെറ്റിദ്ധരിപ്പിച്ചാണ് കുടിയേറ്റക്കാരെ കബളിപ്പിച്ചിരുന്നത്.