ഓരോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ഒരു ഹ്രസ്വകാല തൊഴില്‍ പ്രവചനം നടത്തും. 500 ല്‍ അധികം തൊഴിലുകളെ വിലയിരുത്തുകയും അവയെ ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്യുന്നു. തൊഴിലുടമകളെയും വ്യവസായങ്ങളെയും തന്ത്രപ്രധാനമായ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും ഡിമാന്‍ഡുള്ള തൊഴിലുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ പ്രവചനം സഹായിക്കുന്നുണ്ട്.
2023-2025 കാലയളവില്‍, ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പ്രവിശ്യയിലെ എട്ട് തൊഴിലുകള്‍:
.Veterinarians
.Audiologists and speech-language pathologists
.Physiotherapists
.Nurse practitioners
.Medical laboratory assistants and related technical occupations
.Pharmacy technical assistants and pharmacy assistants
.Food service supervisors
.Tilesettser
ഹെല്‍ത്ത്, നാച്ചുറല്‍, അപ്ലൈഡ് സയന്‍സസ്, സെയില്‍സ്, സര്‍വീസ് ഒക്യുപ്പേഷന്‍ എന്നീ മേഖലകളിലും ജോലികള്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ളതാണ്. ആല്‍ബെര്‍ട്ടയിലെ മിക്ക തൊഴിലുകളും ഇടത്തരം അല്ലെങ്കില്‍ കുറഞ്ഞ ഡിമാന്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇടത്തരം ഡിമാന്‍ഡ് വിഭാഗത്തില്‍ നിരവധി ട്രേഡുകളും സെയില്‍സ്, സര്‍വീസ് തൊഴിലുകളും ഉള്‍പ്പെടുന്നു.