തെക്കന്‍ ആല്‍ബെര്‍ട്ടയില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: May 7, 2024, 11:48 AM

 

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ തെക്കന്‍ ആല്‍ബെര്‍ട്ടയില്‍ കനത്ത മഴ പെയ്യുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ശക്തമായ കൊടുങ്കാറ്റ് പ്രദേശത്തേക്ക് തിരിയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. പല പ്രദേശങ്ങളിലും 50 മുതല്‍ 70 മില്ലി മീറ്റര്‍ വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഏജന്‍സി അറിയിച്ചു. 

കാല്‍ഗറിയില്‍ 10 മുതല്‍ 20 മില്ലി മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു. സതേണ്‍ ആല്‍ബെര്‍ട്ടയില്‍ ചെറിയ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച താപനില കുറയുന്നതിനാല്‍ താഴ്‌വരകളോടും മലനിരകളോടും ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മഞ്ഞുമഴയും പ്രതീക്ഷിക്കുന്നു. സൗത്ത്‌വെസ്‌റ്റേണ്‍ സസ്‌ക്കാച്ചെവനിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

താപനില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാല്‍ഗറിയിലും എഡ്മന്റണിലും ചൊവ്വാഴ്ച ഉയര്‍ന്ന താപനില 6 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും. കാല്‍ഗറിയിലെ ശരാശരി പകല്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസാണ്.